ടിക് ടോക് ഇനി ഉപയോഗിക്കാമോ…?അറിയേണ്ടതെല്ലാം

Must Read

നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം

'മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..' കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം...

പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം...

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...

ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ തുടർന്ന് ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ടിക് ടോക്, ഹലോ, യു സി ബ്രൗസർ ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇത് സംബന്ധിച്ച് തീരുമാനം നിലവിൽ വന്നത്. ചൈനീസ് ഉടമസ്ഥതിലുള്ളതും ചൈനക്കാർക്ക് മുതൽമുടക്ക് ഉള്ളതുമായ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.

ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്ത രീതിയിൽ ടിക് ടോക് ബ്ലോക്ക് ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.

നിലവിൽ ടിക് ടോക് ഉപയോഗിക്കുന്നവർക്ക് തുടർന്നും ഇത് ഉപയോഗിക്കാൻ സാധിക്കുമോ..?

അതേസമയം ടിക് ടോക് നിരോധനത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ജനങ്ങൾക്കിടയിൽ ഉയരുന്നത്. നിലവിൽ ടിക് ടോക് ഉപയോഗിക്കുന്നവർക്ക് തുടർന്നും ഇത് ഉപയോഗിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ചാണ് കൂടുതൽ സംശയങ്ങൾ ഉയരുന്നത്. നിലവിൽ ടിക് ടോക് ആപ്ലിക്കേഷൻ ഉള്ളവർക്ക് തുടർന്നും ഇത് ഉപയോഗിക്കാനും വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കും. എന്നാൽ രാജ്യത്ത് ഔദ്യോഗികമായി ടിക് ടോക് നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു.

ടിക് ടോക് ഇന്ത്യയുടെ പ്രതികരണം

അതേസമയം ഈ നടപടിയെ സംബന്ധിച്ച് ടിക് ടോക് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യൻ നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് ടിക് ടോക് പ്രവർത്തിക്കുന്നത്. സർക്കാർ ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും ഇന്ത്യൻ ടിക് ടോക് മേധാവി അറിയിച്ചു.

നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകള്‍

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹലോ, ലൈക്കീ, യുക്യാം മേക്കപ്പ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ,ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട് ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി.

Read also: കാൽ വിരലുകൾക്കൊണ്ട് നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് ക്യാൻവാസിൽ അത്ഭുതം വിരിയിച്ച് ഒരു കലാകാരൻ, വീഡിയോ

അതേസമയം ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ടിക് ടോക് നിരോധിക്കാനുള്ള തീരുമാനത്തെ തുടർന്ന് താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ ഇന്നലെ ടിക് ടോക്കിന് ഗുഡ് ബൈ പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിരുന്നു.

Story HIghlights: tiktok banned

Latest News

നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം

'മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..' കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം...

പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഈ വർഷത്തെ അധ്യയന...

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക് പതിയെ നടന്നു പോകാന്‍. അങ്ങനെയങ്ങനെ സംഗീതത്തെ...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്....