സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘നയന്‍താര ലുക്ക്’; മേക്ക് ഓവര്‍ ഇങ്ങനെ

July 2, 2020
Nayanthara's Lookalike Mithu Vigil Viral Video

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്‍. ഇത്തരം അപരന്മാരുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ചലച്ചിത്രതാരം നയന്‍താരയുടെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ്.

മിതു വിജില്‍ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. തൃശ്ശൂര്‍ സ്വദേശിനിയാണ്. സമൂഹമാധ്യമങ്ങളില്‍ മിതു പങ്കുവയ്ക്കുന്ന വീഡിയോകള്‍ കണ്ടാല്‍ വീഡിയോകള്‍ കണ്ടാല്‍ ആദ്യ നോട്ടത്തില്‍ നയന്‍താരയാണെന്നേ തോന്നു. വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മികച്ച അഭിപ്രായങ്ങളാണ് വീഡിയോകള്‍ക്ക് ലഭിക്കുന്നതും.

എന്നാല്‍ മേക്കപ്പിലൂടെയാണ് നയന്‍താരയുടെ ഗെറ്റപ്പ് റെഡിയാക്കിയെടുത്തത്. മേക്ക് ഓവര്‍ വീഡിയോയും മിതു യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ മേക്കപ്പ് ക്ലാസും ശ്രദ്ധ നേടിക്കഴിഞ്ഞു. മേക്കപ്പിലൂടെ നയന്‍താരയുടെ ലുക്ക് എങ്ങനെ വരുത്താമെന്ന് വ്യക്തമാക്കുകയാണ് ഈ വീഡിയോയിലൂടെ മിതു.

Story highlights: Nayanthara’s Lookalike Mithu Vigil Viral Video