മുഖത്തിന് പകിട്ടേകാം, ഓറഞ്ച് തൊലിയുടെ അമ്പരപ്പിക്കുന്ന ഗുണങ്ങളിലൂടെ

സൗന്ദര്യ സംരക്ഷണത്തിന് എന്നും മികച്ചത് പ്രകൃതിദത്ത മാർഗങ്ങളാണ്. പാർശ്വഫലങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. ചർമ്മത്തിന് നല്ല ഉണർവ്വുണ്ടാകാൻ പലതരത്തിലുള്ള പഴങ്ങൾ കഴിക്കാറുണ്ട്. എന്നാൽ പഴങ്ങൾ കൊണ്ട് തന്നെ സൗന്ദര്യത്തിനായി പുറമെ പുരട്ടാവുന്ന കൂട്ടുകളും തയ്യാറാക്കാം.

വിപണിയിൽ സുലഭമാണ് ഓറഞ്ച്. എല്ലാ സീസണിലും ഓറഞ്ച് ലഭ്യവുമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചത് ഓറഞ്ചാണ്. എന്നാൽ ഓറഞ്ച് തൊലി കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല. പക്ഷെ, എത്രപേർക്കറിയാം ഓറഞ്ച് തൊലി ഉത്തമ സൗന്ദര്യ കൂട്ടാണെന്ന്?

ഓറഞ്ച് തൊലിയിലാണ് അകത്തെ പഴത്തിനെക്കാളധികം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത്. അതിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത് മുഖത്തണിഞ്ഞാൽ ചുളിവുകൾ മാറി ചർമ്മം കൂടുതൽ തിളക്കമുള്ളതാകും. മാത്രമല്ല, ഫേഷ്യൽ സ്ക്രബ്ബായും ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത് ഉപയോഗിക്കാം.

Read More: ‘ഹൃദയസഖീ സ്‌നേഹമയീ…. ഹൃദയംകൊണ്ട് കേള്‍ക്കാം ഈ സുന്ദര സംഗീതം

വെയിലത്ത് തന്നെ ഉണക്കി എടുക്കണം തൊലി. മാത്രമല്ല ഉണങ്ങിയ തൊലിയോ, പൊടിയോ വായുസഞ്ചാരമില്ലാത്ത നല്ല മുറുക്കമുള്ള സൂക്ഷിക്കാൻ. മുൾട്ടാണി മിട്ടിക്ക് ഒപ്പം ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത് ചേർത്താൽ നല്ല ഫലം ലഭിക്കും.

Story highlights-benefits of orange peel