കാലുകളെ കരുതലോടെ കൊണ്ടുനടക്കാൻ ചില പൊടികൈകൾ

May 25, 2022

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കാറുള്ളത് കാലുകളുടെ സൗന്ദര്യത്തെയാണ്. എന്നാൽ ഭംഗിയുള്ള പാദങ്ങൾക്ക് ചില എളുപ്പവഴികൾ ഏതൊക്കെയെന്ന് നോക്കാം. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകൾ ഇല്ലാതാക്കാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.

കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂൺ  ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. കാലുകളുടെ ഭംഗി വർധിപ്പിക്കുന്നതിനും ചർമ്മം മൃദുവായി സൂക്ഷിക്കുന്നതിനും വളരെ നല്ലൊരു മാർഗമാണ് ഇത്.

Read also: മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

കാലിലെ നഖങ്ങള്‍ വൃത്തിയായി വെട്ടിനിര്‍ത്തുക. ദിവസവും ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ വൃത്തിയാക്കുക. മനോഹരമായ നെയിൽ പോളിഷ് ഉപയോഗിക്കുന്നതും കാലിന്റെ നഖങ്ങൾക്ക് കൂടുതൽ ഭംഗി നൽകും. ഏത്തപ്പഴം അല്‍പം പാലും പച്ച മഞ്ഞളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം ഇത് കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. രണ്ടാഴ്ച ഇത് തുടരുക. കാലിലെ ടാന്‍ അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗമാണ്. അതേസമയം കാലുകൾക്ക് ഏറ്റവും കൂടുതൽ പരിചരണം ആവശ്യമുള്ളത് തണുപ്പ് കാലത്താണ്. ഇക്കാലത്ത് കാലുകൾ വരണ്ടുപൊട്ടൻ സാധ്യത വളരെയധികമാണ്. അതിനാൽ കാലുകൾ വൃത്തിയായി കഴുകിയ ശേഷം കാലുകൾ വരണ്ട് പൊട്ടാതിരിക്കുന്നതിനായി വാസ്‌ലിൻ പോലുള്ള ക്രീമുകൾ പുരട്ടാവുന്നതാണ്.

Story highlights: Tips for Healthy Foot and Nail