കടുവയുടെ കണ്ണുവെട്ടിക്കാന്‍ താറാവിന്റെ ‘മുങ്ങല്‍ ബുദ്ധി’: വൈറല്‍ വീഡിയോ

Duck tricks a tiger viral in internet

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല. എന്തിനേറെ പറയുന്നു എന്താണ് സോഷ്യല്‍ മീഡിയ എന്ന കാര്യത്തില്‍ പോലും വല്യ ധാരണ കാണില്ല. എങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മൃഗങ്ങളും പക്ഷികളുമൊക്കെയാണ്. ഇവ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ പ്രയോഗിക്കുന്ന മാര്‍ഗങ്ങളും പരസ്പരം നല്‍കുന്ന സഹായങ്ങളുമൊക്കെ കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്.

നാളുകള്‍ക്ക് മുമ്പ് നായയുടെ മുമ്പില്‍ ചത്തതുപോലെ അഭിനയിച്ച ഒരു താറാവിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു കടുവയ്ക്കു മുമ്പില്‍ പ്രായോഗിക ബുദ്ധി പ്രയോഗിച്ച മറ്റൊരു താറാവിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു.

Read more: തേങ്ങ മുതല്‍ ചെരുപ്പ് വരെ; ഈ ‘കേക്കുകള്‍’ നിങ്ങളെ അതിശയിപ്പിക്കാതിരിക്കില്ല: വീഡിയോ

വെള്ളത്തില്‍ അക്രമിക്കാനായി വരുന്ന കടുവയെ കണ്ടതും താറാവ് ഒറ്റ മുങ്ങല്‍. കാര്യമറിയാതെ കടുവ ചുറ്റും നേക്കി കൊണ്ടിരുന്നപ്പോഴേക്കും താറാവ് സ്ഥലം കാലിയാക്കി. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു ഈ താറാവിന്റെ ‘മുങ്ങല്‍ ബുദ്ധി’.

Read more: Duck tricks a tiger viral in internet