പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റും ഹാൻഡ് റെയിലും നിർബന്ധം; വാഹന സുരക്ഷ നിയമ ഭേദഗതിക്കുള്ള വിജ്ഞാപനം ഇറങ്ങി

July 22, 2020

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികനുള്ള സുരക്ഷാ സംവിധാനം, ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് വിൻഡ് ഷീൽഡ് മുതലായവ ഉറപ്പാക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതിക്ക് വിജ്ഞാപനമായി.

ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് സൈഡ് വിൻഡോയും ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റുകളും പിടിക്കാൻ ഹാൻഡ് റെയിലുകളും ഉണ്ടാകണം. അതോടൊപ്പം തന്നെ സാരി, ഷോൾ മറ്റു വസ്ത്രങ്ങൾ മുതലായവ പിൻ ചക്രത്തിൽ കുരുങ്ങാതിരിക്കാൻ ചക്രങ്ങൾ പകുതി മറയ്ക്കുന്ന ഷീൽഡും വേണം.

Read More: സുശാന്ത് ഓർമ്മകളിൽ ഇന്ത്യൻ സിനിമ; പ്രിയതാരത്തിന് സംഗീതത്തിലൂടെ ആദരമൊരുക്കി എ ആർ റഹ്മാൻ

പുറകിൽ പെട്ടി ഘടിപ്പിക്കുന്ന മോട്ടോർ ബൈക്കുകളിൽ കണ്ടെയ്നറിന്റെ ഭാരം 30 കിലോയിൽ കൂടുതലാകരുത്. 2022 ജനുവരി ഒന്നുമുതൽ ഇറക്കുന്ന വാഹനങ്ങൾ ഈ നിർദേശങ്ങൾ അനുസരിച്ചാണ് നിർമ്മിക്കേണ്ടത്.

Story highlights-new order released for two wheeler safety