‘വാതിക്കല് വെള്ളരിപ്രാവ്’; ആ മനോഹരഗാനം പിറന്നത് ഇങ്ങനെ

Vathikkalu Vellaripravu Making Video Sufiyum Sujathayum

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. അദിതി റാവു ചിത്രത്തില്‍ നായികയായെത്തുന്നു. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്. ആര്‍ദ്രമായ ഈ ഗാനം മലയാളികള്‍ ഹൃദയംകൊണ്ട് ഏറ്റുപാടിത്തുടങ്ങിയിരിക്കുന്നു.

എം ജയചന്ദ്രന്‍ മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Read more: ‘തലയില്‍ തൊടരുത്, പണത്തില്‍ ചവിട്ടരുത്’: അറിയാം മറ്റ് രാജ്യങ്ങളില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയെ അദിതി റാവു പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ചു. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Vathikkalu Vellaripravu Making Video Sufiyum Sujathayum