മൂന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ റോമ- ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി റോമ. പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിലൂടെയാണ് റോമ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

അക്ഷയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിവേഷത്തിലാണ് റോമാ എത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളേപ്പം. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്.

റൊമാന്റിക് കോമഡി ആയാണ് ‘വെള്ളേപ്പം’ ഒരുങ്ങുന്നത്. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്. 

നവംബർ പതിനേഴിനായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് .സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്ക്കുട്ടൻ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്.

Read More: കാണാം സംസാരിക്കാം കൂടെ ജീവിക്കാം, പക്ഷെ തൊടാൻ കഴിയില്ല ; വിസ്മയിപ്പിച്ച് പെയ്‌രി ഡെയ്‌സ റിസോർട്ടിലെ മൃഗങ്ങൾക്കൊപ്പമുള്ള അനുഭവം, ചിത്രങ്ങൾ

അതേസമയം, ‘സത്യ’ എന്ന സിനിമയിൽ ആയിരുന്നു റോമ അവസാനമായി അഭിനയിച്ചത്.  ‘പതിനെട്ടാംപടി’ എന്ന സിനിമയിലെ അയ്യപ്പൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് അക്ഷയ് രാധാകൃഷ്ണൻ. ‘ഒരു അഡാർ ലവി’നു ശേഷം നൂറിൻ നായികയാകുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’.

Story highlights-velleppam movie making video