‘ആരാണ് കൂടുതല്‍ റൊമാന്റിക്’ എന്നു ചോദിച്ചപ്പോള്‍ മനസമ്മതവേദിയിലും ഒരേ മനസ്സുമായി മിയയും അശ്വിനും; വീഡിയോ

Actress Miya and Ashwin Betrothal Highlights

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. ഇക്കഴിഞ്ഞ ജൂണില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മിയയുടെ മനസമ്മതത്തിന്റെ ഹൈലറ്റ് വീഡിയോ. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്.

മനസമ്മതവേദിയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. അതുപോലെതന്നെ തന്റെ വിവാഹ സങ്കല്‍പങ്ങളും അശ്വിനുമായള്ള കണ്ടുമുട്ടലിനെക്കുറിച്ചുമെല്ലാം വീഡിയോയില്‍ മിയ സംസാരിക്കുന്നു. അപ്പു എന്നാണ് അശ്വിനെ മിയ വിളിക്കുന്നത്.

Read more: ‘പ്രായപൂര്‍ത്തിയായ ആണ്‍മക്കളുടെ മനസ്സ് മനസ്സിലാക്കാന്‍ സ്‌നേഹസമ്പന്നനായ ഒരച്ഛന് മാത്രേ സാധിക്കൂ…’; മണിയറയിലെ അശോകന്‍ ട്രെയ്‌ലറെത്തി

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights: Actress Miya and Ashwin Betrothal Highlights