“ജിമി ജോർജ് മിയ ജോർജ് ആയ കഥ..”; പേര് മാറ്റിയതുമായി ബന്ധപ്പെട്ട രസകരമായ സംഭവം പങ്കുവെച്ച് മിയ

September 2, 2022

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ പ്രശസ്‌ത നടി മിയ ജോർജ് അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ജിമി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. മിക്കവരും ജിമി എന്ന പേര് തെറ്റിച്ച് പറയാറുള്ളത് കൊണ്ട് എളുപ്പത്തിൽ പറയാൻ കഴിയുന്ന ഒരു പേരെന്ന നിലയിലാണ് മിയ എന്ന പേര് സ്വീകരിച്ചതെന്നാണ് താരം പറയുന്നത്. പലപ്പോഴും മിയ എന്ന പേരുമായി ബന്ധപ്പെട്ട് പലരും കളിയാക്കിയിരുന്നതിനെ പറ്റിയുള്ള രസകരമായ ഓർമ്മകളും താരം വേദിയിൽ പങ്കുവെച്ചു.

നേരത്തെ നടൻ പൃഥ്വിരാജിനൊപ്പം പാവാട സിനിമയിൽ നടന്ന രസകരമായ ഒരു അനുഭവവും മിയ അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളൊക്കെ മിയയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. നടനോടൊപ്പം മിയ അഭിനയിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായിരുന്നു. പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് പൃഥ്വിരാജിന്റെ തലയിൽ മീൻകറി ഒഴിച്ച രസകരമായ സംഭവമാണ് മിയ അറിവിന്റെ വേദിയിൽ പങ്കുവെച്ചത്.

Read More: ഭീമൻ രഘു ചേട്ടന്റെ ആറാട്ട്; വേദിയിലെ താരങ്ങളെ വെല്ലുന്ന കൗണ്ടറുകളുമായി കളം നിറഞ്ഞ് ഭീമൻ രഘു

പൃഥ്വിരാജ് തന്നെയാണ് ഇതിന് ധൈര്യം തന്നതെന്ന് ഓർത്തെടുക്കുകയായിരുന്നു മിയ. ഒറിജിനൽ മീൻകറി തന്നെയാണ് നടന്റെ തലയിൽ ഒഴിച്ചതെന്നും മിയ കൂട്ടിച്ചേർത്തു. ഇതോടെ അറിവിന്റെ വേദിയിൽ ചിരി പടരുകയായിരുന്നു.

Story Highlights: Miya explains why she changed her name