ഭീമൻ രഘു ചേട്ടന്റെ ആറാട്ട്; വേദിയിലെ താരങ്ങളെ വെല്ലുന്ന കൗണ്ടറുകളുമായി കളം നിറഞ്ഞ് ഭീമൻ രഘു

September 1, 2022

വില്ലനായും ഹാസ്യ താരവുമായൊക്കെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത നടനാണ് ഭീമൻ രഘു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ ചിത്രങ്ങളിൽ അവതരിപ്പിച്ച മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. പിന്നീടാണ് അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങുന്നത്.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാർ കോമഡി മാജിക്കിൽ ഭീമൻ രഘു അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. താരവേദിയിലെ താരങ്ങൾക്കൊപ്പം പാട്ട് പാടിയും ചുവടുകൾ വെച്ചും മിമിക്രി അവതരിപ്പിച്ചും കൈയടി വാങ്ങുകയായിരുന്നു അദ്ദേഹം.

മിമിക്രി താരങ്ങൾ തന്നെ അനുകരിക്കുന്നത് വളരെയേറെ ആസ്വദിക്കാറുണ്ടെന്നാണ് ഭീമൻ രഘു പറയുന്നത്. ഇതിനിടയിൽ വേദിയിലെ താരങ്ങൾ അദ്ദേഹത്തെ അനുകരിച്ച് കാണിക്കുകയായിരുന്നു. അനുവും ശ്രീവിദ്യയും തന്നെ അനുകരിച്ചത് നിറഞ്ഞ കൈയടിയോടെ അദ്ദേഹം ആസ്വദിച്ചു.

Read More: കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

അതേ സമയം പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ കോമഡി മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടിവി ഒരുക്കുന്ന സ്റ്റാർ കോമഡി മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ കോമഡി മാജിക് വേദിയാണ്. ലക്ഷ്‌മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

Story Highlights: Bheeman raghu guest episode funny moments