കാളയെ പേടിച്ചോടുന്ന കടുവ; ബാവലി- മൈസൂർ പാതയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

September 1, 2022

വ്യത്യസ്‌തമായ നിരവധി കാഴ്ച്ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓരോ ദിവസവും ഇത്തരം നിരവധി വിഡിയോകൾ ശ്രദ്ധേയമായി മാറാറുണ്ട്. എന്നാലിപ്പോൾ വളരെ കൗതുകമുണർത്തുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പാഞ്ഞടുക്കുന്ന ഒരു കാളയിൽ നിന്നും പ്രാണഭയം കാരണം ഓടിയകലുന്ന ഒരു കടുവയാണ് വിഡിയോയിലുള്ളത്. നാഗർഹോള വന്യജീവി സങ്കേതത്തിലാണ് സംഭവം നടക്കുന്നത്. ബാവലി- മൈസൂർ പാതയിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. നിരവധി കടുവകളുള്ള മേഖലയാണിത്. മലയാളി സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഇത്തരം നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് നവ മാധ്യമങ്ങൾ ഓരോ ദിവസവും ഏറ്റെടുക്കാറുള്ളത്. മയിലിന്റെ നിറമുള്ള ഒരു ചിലന്തിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയത്. ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്. പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ.

Read More: എയർ ഹോസ്റ്റസായ അമ്മയ്ക്ക് ബോർഡിങ് പാസ് കൈമാറി കുഞ്ഞു യാത്രക്കാരൻ; ഹൃദ്യമായ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്. വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.

Story Highlights: Tiger runs away from a bull