130 കിലോയുടെ ഡെഡ്‌ലിഫ്റ്റുമായി പൃഥ്വിരാജ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കൊവിഡ് കാലത്ത് സിനിമാതാരങ്ങളെല്ലാം വർക്ക്ഔട്ട് തിരക്കിലാണ്. പുതിയ ചിത്രങ്ങൾക്കായും അഭിനയിച്ചുകഴിഞ്ഞ സിനിമകളിലെ രൂപത്തിൽ നിന്നും പഴയ രൂപത്തിലേക്കുള്ള മാറ്റത്തിനുമായി വർക്ക്ഔട്ട് നടത്തുന്ന താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഫിറ്റ്നസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. പതിവായി ജിമ്മിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.

ആടുജീവിതത്തിനായി നടത്തിയ മേക്കോവറിൽ നിന്നും പുത്തൻ ലുക്കിലേക്ക് ചേക്കേറുകയാണ് പൃഥ്വിരാജ് ഇപ്പോൾ. വർക്ക്ഔട്ട് ചിത്രങ്ങളും ശാരീരിക മാറ്റങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന താരം ഇപ്പോൾ ഡെഡ്‌ലിഫ്റ്റിംഗ് നടത്തുന്ന വീഡിയോയാണ് പങ്കുവയ്ക്കുന്നത്. 130 കിലോ ഭാരം അഞ്ചു തവണയായി ഉയർത്തുകയാണ് പൃഥ്വിരാജ്. വലിയ ഭാരമുള്ള ബാർബെൽ നിലത്തുനിന്നും ഉയർത്തുകയും തിരികെ താഴെ വെക്കുകയും ചെയ്യുകയാണ് വീഡിയോയിൽ പൃഥ്വിരാജ്.

Read More:‘വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം..അപ്പനേം കൂട്ടിക്കോ’- ടൊവിനോയ്ക്ക് രസകരമായ മറുപടിയുമായി പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിനായി മെലിഞ്ഞ ശരീര പ്രകൃതിയിലേക്ക് എത്തിയിരുന്നു പൃഥ്വിരാജ്. ചിത്രത്തിനായി 30 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ജോർദ്ദാനിൽ നിന്നും തിരികെയെത്തിയതിന് പിന്നാലെ നിരന്തരമായ വർക്ക് ഔട്ടുകളിലൂടെ ശരീര ഭാരം വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീനിൽ കഴിയുന്ന സമയത്തും പൃഥ്വിരാജിനായി ഹോട്ടലിലെ മുറിയിൽ മിനി ജിം ഒരുക്കിനൽകിയിരുന്നു. ജോർദ്ദാനിൽ നിന്നും മടങ്ങിയെത്തി പെയ്‌ഡ്‌ ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു പൃഥ്വിരാജ്.

Story highlights- prithviraj’s dead lift video