അകാല നരയെ അകലേയ്ക്ക് അകറ്റാൻ ചില പൊടിക്കൈകൾ

August 22, 2020
Five simple homeemedies to naturally get rid of dandruff

അകാല നര ഒരു വലിയ പ്രതിസന്ധി തന്നെയാണ് ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിക്കുന്നത്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക ആരോഗ്യവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. അകാല നര ജനിതകപരമായ തകരാർ കാരണവും സംഭവിക്കാറുണ്ട്. നരയുടെ പ്രശ്നങ്ങൾക്ക് പ്രതിവിധി വീട്ടിൽ തന്നെയുണ്ട്.

മുടിയുടെ നീളത്തിനനുസരിച്ച് ഉണക്കിയ നെല്ലിക്ക കുറച്ച് വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തലയിൽ നന്നായി മസാജ് ചെയ്യാം. നെല്ലിക്ക മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കും.

ഉള്ളി നീരിൽ അകാലനര അകറ്റുവാൻ സഹായിക്കുന്ന കാറ്റലേയ്സ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഉള്ളി നീരും ഗോതമ്പ് പുല്ല് പൊടിച്ചതും ചേർത്ത മിശ്രിതം ഏതെങ്കിലും എണ്ണയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് നര തടയും.

കറിവേപ്പില പൊടിച്ചത് മോരിൽ കലർത്തി തലയിൽ തേച്ച ശേഷം ഉണങ്ങുമ്പോൾ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച് തേക്കുന്നതും ഉത്തമമാണ്. ഏതു മാർഗമായാലും അത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക. ഉരുളക്കിഴങ്ങിന്റെ തൊലി, ​ചീവയ്ക്ക തുടങ്ങിയവയെല്ലാം അകാല നരക്ക് പരിഹാരമാണ്.

Story highlights-remedies to get rid of premature grey hair