കൺകുരു അകറ്റാൻ ഒറ്റമൂലികൾ

April 27, 2023

കൺകുരു ഒരിക്കലെങ്കിലും വരാത്തവർ ചുരുക്കമാണ്. ഒരു സൗന്ദര്യ പ്രശ്നമായി തന്നെ കൺകുരു അലട്ടാറുണ്ട്. നിർജലീകരണം, ഉറക്കക്കുറവ്, പോഷക കുറവ്, മേയ്ക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത്, കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം ഒക്കെയാണ് കൺകുരുവിന്റെ വിവിധ കാരണങ്ങൾ.

ഒന്ന് ശ്രദ്ധിച്ചാൽ കൺകുരു ഒറ്റമൂലികളിലൂടെ അകറ്റാൻ സാധിക്കും. നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ മാത്രം മതി ഇതിന്.

ഉരുളക്കിഴങ്ങ് നല്ലൊരു പ്രതിവിധിയാണ്. തൊലികളഞ്ഞു ചുരണ്ടിയെടുത്ത ഉരുളക്കിഴങ്ങ് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കണ്ണിൽ 10 മിനിട്ടോളം വയ്ക്കുന്നത് കൺകുരു പെട്ടെന്ന് തന്നെ മാറാൻ സഹായിക്കും.

കറ്റാർവാഴയുടെ നീരെടുത്ത് കുറച്ച് നിമിഷങ്ങൾ കൺകുരു ഉള്ള ഭാഗത്ത് വയ്ക്കുക. അല്പസമയത്തിനു ശേഷം നീര് തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയുക. കൺകുരു കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകൾക്കും മാറ്റമുണ്ടാകും.

മഞ്ഞൾ എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. നല്ല ശുദ്ധജലത്തിൽ ഒരു നുള്ളു മഞ്ഞൾ ഇട്ട് ആ വെള്ളം കൊണ്ട് കണ്ണ് കഴുകുക. കണ്ണിനുള്ളിൽ പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

വെളുത്തുള്ളി നീര് കണ്ണിനുള്ളിൽ പോകാതെ കൺകുരു ഉള്ള ഭാഗത്ത് പുരട്ടുക. അൽപ സമയത്തിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. രണ്ടു ദിവസം ചെയ്‌താൽ മാറ്റമുണ്ടാകും.

Read ALSO: ഗുരുവായൂർ അമ്പലനടയിൽ ബാലാമണിയും കുഞ്ഞിക്കണ്ണനും; മനോഹരമായ അനുകരണവുമായി വൃദ്ധി വിശാൽ

ടീ ബാഗ് ചൂടുവെള്ളത്തിൽ മുക്കി ചൂടുപിടിച്ചതിനു ശേഷം അത് കൺകുരു ഉള്ള ഭാഗത്ത് വയ്ക്കുക. ടീ ബാഗിന്റെ ചൂട് പോകും വരെ അങ്ങനെ വയ്ക്കണം. നല്ല മാറ്റമുണ്ടാകും.

Story highlights- remedies for eye stye