ഉള്ളു തൊടുന്ന നഞ്ചിയമ്മയുടെ പാട്ടിന്റെ അകമ്പടിയില്‍ സംവിധായകന്‍ സച്ചിക്ക് സമര്‍പ്പണവുമായി ‘അയ്യപ്പനും കോശിയും’ ടീം

Sachy tribute video Ayyappanum Koshiyum team

കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചില രംഗങ്ങള്‍ക്ക്. ഇനിയും ഒരുപാട് മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുള്ള അതുല്യ കലാകാരനെയാണെ മരണം കവര്‍ന്നത്.

ഇപ്പോഴിതാ അയ്യപ്പനും കോശിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സച്ചിക്ക് ആദരമര്‍പ്പിച്ച് വീഡിയോ പുറത്തിറക്കി. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടിയ ‘ദൈവമക്കളേ…’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ സ്‌നേഹ സമര്‍പ്പണം. സിനിമയുടെ ചിത്രീകരണ സമയത്തെ നിമിഷങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട് ഈ വീഡിയോയില്‍.

Read more: മഹേഷിന്റെ പ്രതികാരത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

പൃഥ്വിരാജും ബിജുമേനോനുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Sachy tribute video Ayyappanum Koshiyum team