അടുക്കളത്തോട്ടത്തിന്റെ തിരക്കിലാണ് മാധുരി ദീക്ഷിത്; വീഡിയോ പങ്കുവെച്ച് പ്രിയതാരം

ലോക്ക് ഡൗൺ കാലത്ത് ക്രിയാത്മകമായി വിനിയോഗിക്കുകയാണ് നടി മാധുരി ദീക്ഷിത്. പുതിയ കാര്യങ്ങൾ പഠിക്കാനും, തിരക്കുകൾ കാരണം മാറ്റിവെച്ചതൊക്കെ സാധ്യമാക്കാനും ലോക്ക് ഡൗൺ കാലം ഉപയോഗിക്കുകയാണ് താരം. തായ്‌കോണ്ടോ പഠനവും മകനൊപ്പമുള്ള നൃത്ത പരിശീലനത്തിനും പുറമെ കൃഷിത്തോട്ടത്തിലേക്കും ശ്രദ്ധ തിരിക്കുകയാണ് മാധുരി ദീക്ഷിത്.

മുംബയിലെ വീട്ടിൽ ഭർത്താവ് ശ്രീറാം നെനെയ്ക്കും മക്കളായ അരിനും റയാനുമൊപ്പം കൃഷിത്തോട്ടമൊരുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാധുരി ദീക്ഷിത്. പുതിയതും താല്പര്യമുണർത്തുന്നതുമായ കാര്യങ്ങളിൽ ഒരു കൈ പരീക്ഷിക്കാം എന്ന തലക്കെട്ടിനൊപ്പമാണ് ഇൻസ്റ്റാഗ്രാമിൽ താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read more:മനോഹരമായ പ്രണയം പറഞ്ഞ് ആനിമേറ്റഡ് വീഡിയോ ഗാനം; ശ്രദ്ധനേടി റിബിന്‍ റിച്ചാര്‍ഡിന്റെ ‘ചെക്കെലെ’

കുടുംബസമേതം ചെടികളിൽ മണ്ണ് നിറയ്ക്കുകയും ചെടികൾ നേടുകയും ചെയ്യുന്ന വീഡിയോയാണ് മാധുരി പങ്കുവയ്ക്കുന്നത്. പിന്നീട് വിത്തുമുളയ്ക്കുന്നതും താരം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് മാധുരിയെ ഏറെ സഹായിച്ചത് പാചക പഠനമാണെന്നും അടുത്തിടെ ആരാധകരോട് പങ്കുവെച്ചിരുന്നു.

Story highlights- madhuri dixit’s kitchen garden