നർത്തകർക്ക് പറക്കാൻ ചിറകുകൾ വേണ്ട; മനോഹര നൃത്തച്ചുവടുകളുമായെത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് മാധുരി ദീക്ഷിത്, വീഡിയോ

February 9, 2021
Madhuri Dixit shares dance video

മനോഹരമായ നൃത്തചുവടുകളുമായെത്തി സോഷ്യൽ ഇടങ്ങളുടെ മനം കവരുകയാണ് ഒരു പെൺകുട്ടി. ഗ്രാമീണ വസ്ത്രം ധരിച്ചെത്തി അസാമാന്യ മെയ്‌വഴക്കത്തോടെ സുന്ദരമായ നൃത്തച്ചുവടുകൾ വയ്ക്കുന്ന പെൺകുട്ടിയുടെ വീഡിയോ നടിയും നർത്തകിയുമായ മാധുരി ദീക്ഷിതാണ് പങ്കുവെച്ചിരിക്കുന്നത്. മാധുരി പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.

‘അവൾ മനോഹരമായി നൃത്തം ചെയ്യുന്നു. ഇനിയും ധാരാളം കഴിവുകൾ അവളിൽ ഒളിച്ചിരിപ്പുണ്ട്’ എന്ന ക്യാപ്‌ഷനോടെയാണ് മാധുരി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഉൾനാടൻ ഗ്രാമത്തിൽ പാടത്തിന് നടുവിലായി നിന്നുകൊണ്ടാണ് ഈ പെൺകുട്ടി നൃത്തം ചെയ്യുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു.

Read also:അന്ന് അനാഥാലയത്തില്‍ വളര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു

അതേസമയം 1957 ൽ പുറത്തിറങ്ങിയ ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഈ പെൺകുട്ടി ചുവടുവയ്ക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ ചുവടുകൾ അനായാസമാണ് ഈ പെൺകുട്ടി ചെയ്യുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടുകഴിഞ്ഞത്. മികച്ച സ്വീകാര്യതയാണ് ഈ പെൺകുട്ടിയുടെ നൃത്തത്തിന് ലഭിക്കുന്നതും. നർത്തകർക്ക് പറക്കാൻ ചിറകുകൾ വേണ്ട എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Story Highlights: Madhuri Dixit shares dance video