അന്ന് അനാഥാലയത്തില്‍ വളര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു

February 8, 2021
Hyderabad woman starts NGO to educate underprivileged kids

ഹിമജാ റെഡ്ഡി എന്നത് വെറുമൊരു പേരല്ല. അനേകര്‍ക്ക് മാതൃകയും പ്രചേദനവുമാകുന്ന പെണ്‍കരുത്താണ്. ജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടെയുമെല്ലാം കടന്നുപോയിട്ടുണ്ടെങ്കിലും തളരാതെ പോരാടിയ വനിതയാണ് ഹിമജാ റെഡ്ഡി. അനാഥാലയത്തില്‍ വളര്‍ന്ന ഇവര്‍ ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവുമെല്ലാം അനേകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. അതും സ്വന്തം ജീവിതത്തിലൂടെയും സ്വന്തം പ്രയത്‌നത്തിലൂടേയും.

മാതാപിതാക്കള്‍ ഉണ്ടായിരുന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം മൂന്നാം വയസ്സു മുതല്‍ അനാഥാലയത്തിലായിരുന്നു ഹിമജാ റെഡ്ഡി. അനാഥരായ കുട്ടികള്‍ക്കും ദരിദ്രരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിയ്ക്കാത്തതിന്റെ പ്രശന്ങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഇവര്‍. ആ അനുഭവങ്ങളില്‍ നിന്നുമാണ് ഹോപ് ഫോര്‍ ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് ഹിമജ രൂപം നല്‍കിയതും.

Read more: സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്: വൈറലായ ചിത്രത്തിന് പിന്നില്‍

ഹോപ് ഫോര്‍ ലൈഫ് എന്ന സംഘടന നാലായിരത്തോളം ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. ബിരുദ പഠനകാലത്തുതന്നെ മൂന്ന് കുട്ടികളെ ഹിമജാ റെഡ്ഡി ദത്തെടുത്തിരുന്നു. വിദ്യാഭ്യാസം എല്ലാ കുട്ടികളുടേയും അവകാശമാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് അവസരമൊരുക്കാന്‍ ഹിമജാ എന്ന വനിതാ ഹൃദയപൂര്‍വ്വം സന്നദ്ധയായത്.

2015-ലാണ് ഹോപ് ഫോര്‍ ലൈഫ് എന്ന സംഘടനയ്ക്ക് ഹിമജാ റെഡ്ഡിയുടെ നേതൃത്വത്തില്‍ തുടക്കമാകുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു പുറമെ അവരുടെ ആരോഗ്യകാര്യങ്ങളും സംഘടന ഉറപ്പാക്കുന്നുണ്ട്. പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും ക്യാമ്പുകളുമെല്ലാം ഹോപ് ഫോര്‍ ലൈഫ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

Story highlights: Hyderabad woman starts NGO to educate underprivileged kids