‘ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്’- വിവാഹത്തെ കുറിച്ച് മിയ

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച ചടങ്ങിലാണ് നടി മിയയും അശ്വിൻ ഫിലിപ്പും വിവാഹിതരായത്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചെറിയ രീതിയിലാണ് മിയയുടെ വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളും നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. സിനിമയിൽ സജീവമായി തുടരുമെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് മിയ പ്രതികരിച്ചത്.

ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്നും ഇത്രയും കാലം നൽകിയ പിന്തുണ പ്രേക്ഷകർ ഇനിയും നൽകണമെന്നും മിയ പറയുന്നു. ഇനി അശ്വിന്റെ കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുമെന്നും മിയ വ്യക്തമാക്കി.

മിയയുടെ അമ്മയായ മിനി മാട്രിമോണി സൈറ്റിലൂടെയാണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പിനെ കണ്ടെത്തിയത്. ജൂണിലായിരുന്നു വിവാഹ നിശ്ചയം.

Read More: ‘കാണുന്നില്ല, കേൾക്കുന്നില്ല; പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്’- ഗായിക സ്വർണ്ണലതയുടെ ഓർമ്മകളിൽ കെ എസ് ചിത്ര

പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.

Story highlights- miya george about marriage