‘കാണുന്നില്ല, കേൾക്കുന്നില്ല; പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്’- ഗായിക സ്വർണ്ണലതയുടെ ഓർമ്മകളിൽ കെ എസ് ചിത്ര

September 12, 2020

ഇന്ത്യൻ സംഗീത ലോകത്തെ പ്രസിദ്ധ പിന്നണി ഗായികയായിരുന്ന സ്വർണ്ണലത വിടപറഞ്ഞിട്ട് പത്തുവർഷം തികഞ്ഞിരിക്കുകയാണ്. ഓർമകളിൽ എന്നുമുണ്ടെന്ന് സ്വർണ്ണലതയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഗായിക കെ എസ് ചിത്ര.

‘കാണുന്നില്ല, കേൾക്കുന്നില്ല. പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വർഗ്ഗത്തിലെ നിങ്ങളുടെ പത്താം വർഷത്തിൽ ഓർക്കുന്നു’. സ്വർണ്ണലതയെ അനുസ്മരിച്ച് ചിത്ര കുറിക്കുന്നു. പാലക്കാട് സ്വദേശിനിയായിരുന്ന സ്വർണ്ണലത വിവിധ ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

‘കറുത്തമ്മ’ എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ… എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വർണ്ണലത കരസ്ഥമാക്കിയിരുന്നു. മുപ്പത്തിയേഴാം വയസ്സിൽ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

Read More: ‘മാനേ..അഴകുള്ള പുള്ളിമാനേ..’- ഇയ്യോബിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനത്തിന് കവർ വേർഷൻ ഒരുക്കി പ്രിയ വാര്യർ

അവിവാഹിതയായ‌ സ്വർണ്ണലത വേറിട്ട ആലാപന ശൈലിയിലൂടെയാണ് സംഗീതപ്രേമികളുടെ ഹൃദയം കവർന്നത്. ഇരുപത്തിമൂന്നു വർഷങ്ങൾ കൊണ്ടാണ് ഏഴായിരത്തിലധികം ഗാനങ്ങൾ സ്വർണ്ണലത ആലപിച്ചത്.

Story highlights- k s chithra about swarnalatha