പുത്തൻ ലുക്കിൽ രമ്യ നമ്പീശൻ; ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി

തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് രമ്യ നമ്പീശൻ. മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിൽ സജീവമായ രമ്യ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ മേക്കോവർ ചിത്രങ്ങളാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്.

ഹെയർസ്റ്റൈലിൽ വലിയ മാറ്റം വരുത്തിയാണ് രമ്യ മേക്കോവർ നടത്തിയിരിക്കുന്നത്. അഭിനേത്രിക്ക് പുറമെ ഗായികയുമാണ് രമ്യ നമ്പീശൻ. അടുത്തിടെ അൺഹൈഡ് എന്ന വീഡിയോ സ്റ്റോറിയിലൂടെ സംവിധാന രംഗത്തേക്കും രമ്യ ചുവടുവെച്ചിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചത്. നടി ശ്രിത ശിവദാസിന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവും ഈ വീഡിയോയിലൂടെയായിരുന്നു.

Read more: ‘ആരോ വിരൽ മീട്ടി..’- അഭിനയത്തിനും സംവിധാനത്തിനും പുറമെ പാട്ടിലും ഒരു കൈ നോക്കി ഗൗതമി നായർ

ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് രമ്യ നമ്പീശൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ടെലിവിഷൻ പരിപാടികളിൽ നിന്നുമാണ് രമ്യ സിനിമയിലേക്ക് എത്തിയത്. തനി നാടൻ കഥാപാത്രങ്ങളായിരുന്നു ആദ്യകാലത്ത് രമ്യയെ തേടിയെത്തിയിരുന്നതും. പിന്നീട് വലിയൊരു മാറ്റം രമ്യ രൂപത്തിൽ വരുത്തി. രമ്യയുടെ പുത്തൻ ലുക്കിന് പിന്നിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തുമാണ്. അതേസമയം, ‘രമ്യ നമ്പീശൻ എൻകോർ’ എന്ന പേരിൽ സ്വന്തമായി നിർമ്മിച്ച വീഡിയോകൾ രമ്യ പുറത്തിറക്കാറുണ്ട്.

Story highlights- remya nambeesan’s makeover