മേക്കോവറിൽ അമ്പരപ്പിച്ച് നിവിൻ പോളി- ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ

January 3, 2023

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ്‌ റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ‘പടവെട്ട്’ പ്രേക്ഷകരിൽ നിന്ന് നിരവധി മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. സിനിമകൾ പോലെ നിവിൻ പോളിയുടെ മേക്കോവറും ഇപ്പോഴിതാ, ശ്രദ്ധനേടുകയാണ്.

ശരീരഭാരം കുറച്ച് കൂടുതൽ ചെറുപ്പമായി എത്തിയിരിക്കുകയാണ് നടൻ. ഔദ്യോഗികമായി നിവിൻ പോളി മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഈ മാറ്റം ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, താരം എന്ന സിയോനിമയുടെ ചിത്രീകരണത്തിലാണ് നിവിൻ പോളി.  വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവർ നിവിനൊപ്പം വേഷമിടുന്നുണ്ട്.

 ‘കിളി പോയി’, ‘കോഹിനൂർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിനയ് ഗോവിന്ദാണ് ‘താരം’ സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ ‘താരം’ എന്ന സിനിമയുടെ തിരക്കഥ വിവേക് ​​രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. ‘താരം’ സിനിമയുടെ കഥ സിനിമാ വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

Read Also: വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

അതേസമയം, നിവിൻ പോളിയുടെ കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ‘സാറ്റർഡേ നൈറ്റ്’ ആയിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാനിയ, സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ എന്നിവരും അഭിനയിക്കുന്നു.

Story highlights- nivin pauly’s makeover

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!