വാഗമണ്ണിൽ അവധി ആഘോഷിക്കുന്ന അച്ഛനും മകളും ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടേത്. ചലച്ചിത്ര താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേതും. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. അത്തരത്തിലുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.  

വാഗമണ്ണിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിമോളുടെയും ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. പ്രകൃതിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയാണ് പൃഥ്വി. പൃഥ്വിയോട് ചേർന്ന് നിൽക്കുകയാണ് അല്ലി മോൾ. അല്ലി എന്നാണ് അലംകൃതയുടെ ഓമനപ്പേര്. ഇടയ്ക്കിടെ താര പുത്രിയുടെ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരകുടുംബം.

Read also:കൊറോണക്കാലത്ത് പരീക്ഷ എഴുതി സായി പല്ലവി; വീഡിയോ

അതേസമയം പൃഥ്വിരാജിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘വാരിയംകുന്നന്‍’. മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആഷിഖ് അബു ആണ്. മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുക.

കടുവ എന്ന ചിത്രവും പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ചിത്രത്തിന്റെ പോസ്റ്ററും അടുത്തിടെ പുറത്തെത്തിയിരുന്നു. മാസ് ഗെറ്റപ്പിലുള്ള പൃഥ്വിരാജ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.

Story Highlights :supriya shares prithviraj and allys photo