‘അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല..’- പിറന്നാൾദിനത്തിൽ നൊമ്പരക്കുറിപ്പുമായി സുപ്രിയ മേനോൻ

July 31, 2022

മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും.  നിർമാതാവ് എന്ന നിലയിലേക്ക് ചുവടുമാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് സുപ്രിയ മേനോൻ. മകളുടെയും സിനിമകളുടെയും വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുള്ള സുപ്രിയ ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. അച്ഛന്റെ മരണശേഷമുള്ള ആദ്യ ജന്മദിനമാണ് സുപ്രിയക്കിത്. അതിനാൽ തന്നെ കാലങ്ങളായി അച്ഛന്റെ സാന്നിധ്യം നിറഞ്ഞിരുന്ന പിറന്നാൾ നൊമ്പരത്തിന്റേതുകൂടിയാണ്.

സുപ്രിയയുടെ വാക്കുകൾ.

‘എന്റെ വീട്ടിൽ പിറന്നാൾ ദിനങ്ങൾ എന്നും സവിശേഷമാണ്. അച്ഛൻ (അമ്മയും) എന്നെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. വളർന്നുവരുന്ന ഓരോ വർഷവും എനിക്ക് എപ്പോഴും പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, കേക്കിനൊപ്പം മികച്ച ജന്മദിന പാർട്ടികൾ എന്നിവ ലഭിച്ചു. എന്നും ആഘോഷിക്കപ്പെടുകയും സ്പെഷ്യലായിരിക്കുകയും ചെയ്യാൻ അവ എന്നെ പഠിപ്പിച്ചു. എന്നാൽ ഈ വർഷം എന്നെ ഇങ്ങനെ പഠിപ്പിച്ച ആ മനുഷ്യൻ എന്നോടൊപ്പമില്ല. ഇന്ന് ആഘോഷിക്കണോ അതോ അച്ഛന്റെ നഷ്ടം താങ്ങാനാവാതെ കരയണോ എന്നറിയില്ല. ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേന്ന് എടുത്തതാണ്. ഒരു സുഹൃത്ത് പ്ലേ ലിസ്റ്റ് സമാഹരിക്കുകയും മറ്റൊരു സുഹൃത്ത് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്ന എന്റെ അപ്രതീക്ഷിത മെഹന്തി രാത്രിയിൽ ഞാനും അച്ഛനും നൃത്തം ചെയ്യുന്നു. വരാനിരിക്കുന്ന വിവാഹ ക്രമീകരണങ്ങളിൽ എന്റെ അച്ഛൻ വളരെയധികം സമ്മർദ്ദത്തിലായിരുന്നപ്പോൾ, എന്നോടൊപ്പം നൃത്തം ചെയ്യാനും അദ്ദേഹം കുറച്ച് മിനിറ്റ് എടുത്തു. അതായിരുന്നു എന്റെ അച്ഛൻ. എന്നെ ആശംസിച്ചതിന് എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാൻ കാണുന്നു. ഡാഡി ഉള്ള സമയത്തെ പോലെ ഇന്ന് ആഘോഷിക്കാൻ ശ്രമിക്കുന്നു..’.

Read Also: “കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും..”; വാണിയമ്മയുടെ പാട്ടുമായി വേദിയിലെ കുഞ്ഞു മാലാഖക്കുട്ടിയായി മേഘ്‌നക്കുട്ടി

അതേസമയം, സിനിമയിൽ തിരക്കേറുകയാണ് പൃഥ്വിരാജിന്. സംവിധായകനായും നിർമാതാവായും നായകനായുമെല്ലാം തിരക്കിലാണ് താരം. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആടുജിവിതം, കാളിയൻ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ തയ്യാറെടുക്കുകയാണ്.

Story highlights- supriya about her birthday without father