നവരാത്രി ആശംസിച്ച് കുടുംബ സമേതം അല്ലു അർജുൻ

വിജയദശമി ദിനം വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളും ആശംസകളുമായി സിനിമാതാരങ്ങളും സജീവമാണ്. നടൻ അല്ലു അർജുൻ കുടുംബസമേതം നവരാത്രി ആശംസ അറിയിക്കുകയാണ്. കുടുംബത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത വസ്ത്രമണിഞ്ഞ് അല്ലു അർജുനൊപ്പം ഭാര്യ സ്നേഹ റെഡ്ഡി, മക്കളായ അല്ലു അർഹ, അല്ലു അയാൻ എന്നിവരുമുണ്ട് ചിത്രത്തിൽ.

അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു.

Read More: ‘നിങ്ങൾ നൽകിയ സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു’- പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

അഭിനയത്തിന് പുറമെ, സിനിമയുടെ മറ്റുമേഖലകളിലേക്കും ശ്രദ്ധ പതിപ്പിക്കുകയാണ് താരം. മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ സ്മരണയ്ക്കായി ഫിലിം സ്റ്റുഡിയോ അല്ലു അർജുൻ ആരംഭിച്ചിരുന്നു. അതോടൊപ്പം ലോക്ക് ഡൗണിനു ശേഷം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് അല്ലു കുടുംബം. അതിനു പിന്നാലെയാണ് അല്ലു സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിലേക്കും കടന്നിരിക്കുന്നത്.

Story highlights- allu arjun xtends greetings on Dussehra