അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാടാണ് വേഷത്തിലും മോഡേൺ വേഷങ്ങളിലും തിളങ്ങിയ അനിഘ ഇപ്പോഴിതാ, ഹോളിവുഡ് സ്റ്റൈൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.

‘ദി ക്രോണിക്കിൾസ് ഓഫ് നാർണിയ’ എന്ന ചിത്രത്തിലെ സൂസൻ പെവൻസിയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രധാരണവുമായാണ് നടി എത്തുന്നത്. കയ്യിൽ അമ്പും വില്ലുമേന്തി ഒരു യോദ്ധാവായ രാജകുമാരിയെ അനുസ്മരിപ്പിക്കുന്നു അനിഘ.

മലയാള സിനിമയിൽ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനിഘ സുരേന്ദ്രൻ, തമിഴിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. വിശ്വാസം, എന്നൈ അറിന്താൽ തുടങ്ങിയ ചിത്രങ്ങളിൽ അജിത്തിന്റെ മകളായി എത്തിയതോടെ അനിഘയ്ക്ക് ആരാധകർ ഏറെയായി.

Read More: ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ മംമ്‌തയുടെ മകളുടെ വേഷത്തിലാണ് അനിഘ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013ൽ തിയേറ്ററുകളിൽ എത്തിയ അഞ്ചു സുന്ദരികൾ എന്ന ചിത്രം അനിഘക്ക് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ശ്രദ്ധേയ വേഷങ്ങളാണ് അനിഘ കൈകാര്യം ചെയ്തത്. യലളിതയുടെ ജീവിതം പറഞ്ഞ ക്വീൻ എന്ന വെബ്‌സീരിസിൽ ജയലളിതയുടെ കൗമാര കാലഘട്ടം അവതരിപ്പിച്ചും അനിഘ തമിഴ് സിനിമാ ലോകത്ത് പ്രിയങ്കരിയായി മാറി.

Story highlights- anikha surendran’s photoshoot