കഴിഞ്ഞ കാലത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി മേനോൻ

October 27, 2020

വിജയദശമി ദിനത്തിൽ കലാവൈഭവം പങ്കുവെച്ച് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ പങ്കുവെച്ച ചിത്രങ്ങൾ. സംവിധായിക എന്ന നിലയിൽ മാത്രമാണ് പ്രേക്ഷകർക്ക് അഞ്ജലിയെ പരിചയം. എന്നാൽ മനോഹരമായൊരു നർത്തകി കൂടിയാണ് അഞ്ജലി മേനോൻ.

ഭാരതനാട്യത്തിനിടെ പകർത്തിയ പഴയ കുറച്ച് ചിത്രങ്ങളാണ് അഞ്ജലി മേനോൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം അഞ്ജലി മേനോൻ കുറിക്കുന്നു.’ വിജയദശമി എപ്പോഴും വളരെ സവിശേഷമാണ്. കാരണം ഒരാൾ പഠിക്കുന്ന എല്ലാ തരത്തിലുള്ള ആവിഷ്കാരങ്ങൾക്കും പുതിയ പുനഃരാരംഭം ലഭിക്കുകയാണ്. ഒരു ക്ലാസ്സിക്കൽ നൃത്ത, സംഗീത വിദ്യാർത്ഥിനിയെന്ന നിലയിൽ ഏറ്റവും അമൂല്യമായ നിമിഷങ്ങളിലൊന്നാണിത്. കഴിഞ്ഞ കാലത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളുള്ള വിജയദശമിയിൽ മാത്രമാണ് ഞാൻ ഇപ്പോൾ നൃത്തം ചെയ്യുന്നത്’- അഞ്ജലി മേനോൻ കുറിക്കുന്നു.

ഗീതു മോഹൻ‌ദാസ്, അഭിനേതാക്കളായ പ്രിയങ്ക നായർ, ശ്രിന്ദ തുടങ്ങി സിനിമയിലെ നിരവധി സഹപ്രവർത്തകർ അഞ്ജലിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തി.

Read More: പുലർച്ചെ നാലുമണിയ്ക്ക് എത്തും; വഴിയരികിലെ ചെടി നനയ്ക്കണം, പ്രകൃതിയെ സംരക്ഷിക്കണം, 91-ആം വയസിലും താരമാണ് ഈ മുത്തശ്ശൻ

2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ ചിത്രം. പൃഥ്വിരാജ് നായകനായെത്തിയ ഈ ചിത്രത്തിന് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചിരുന്നു. ‘കേരള കഫെ’ എന്ന ആന്തോളജി ചിത്രത്തിൽ ഹാപ്പി ജേർണി എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്. ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ ചിത്രങ്ങളിലൂടെയാണ് അഞ്ജലി കൂടുതൽ ജനപ്രിയയായ സംവിധായികയായി മാറിയത്. ഉസ്താദ് ഹോട്ടലിന് തിരക്കഥ ഒരുക്കിയതും അഞ്ജലിയാണ്.

Story highlights- anjali menon sharing throwback bharathanatyam photos