‘നിങ്ങൾ നൽകിയ സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു’- പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

മുപ്പതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അനുശ്രീ. നിരവധി സമ്മാനങ്ങളും ആശംസകളുമാണ് മലയാളികളുടെ പ്രിയ താരത്തെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനങ്ങൾ പങ്കുവെച്ച് എല്ലാവര്ക്കും നന്ദി അറിയിക്കുകയാണ് അനുശ്രീ.

‘എന്നെ സ്നേഹംകൊണ്ട് മൂടിയതിന് നന്ദി.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു … എന്റെ പ്രാർത്ഥനയിൽ ഓരോരുത്തരെയും ഓർക്കും …തന്ന സ്നേഹത്തിന് എല്ലാവരോടും ഒരുപാട് നന്ദി’- അനുശ്രീ കുറിക്കുന്നു.

നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.

Read More: ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ആറു വർഷങ്ങൾ- വിവാഹ വാർഷികം ആഘോഷിച്ച് ടൊവിനോ തോമസും ലിഡിയയും

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.

Story highlights- anusree celebrating her 30th birthday