‘ഇനി അതിനുവേണ്ടി ആരെയെങ്കിലും പ്രേമിക്കേണ്ടി വരും..’- ചിരി പടർത്തി നായികമാർ

November 18, 2023

മലയാളികളുടെ പ്രിയ നായികമാരാണ് അനുശ്രീയും അദിതി രവിയും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് വേഷമിട്ടിരുന്നു. ഷൂട്ടിംഗ് ഇടവേളകളിൽ ഒത്തുകൂടാനും യാത്രകൾ ചെയ്യാനും സമയം കണ്ടെത്താറുള്ള ഈ സുഹൃത്തുക്കൾ, ഇപ്പോഴിതാ, ഒന്നിച്ച് ചെയ്ത രസകരമായ ഒരു റീൽ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർക്കൊപ്പം അനുശ്രീ വേഷമിട്ട ‘പ്രതി പൂവൻകോഴി’ എന്ന ചിത്രത്തിലെ ഹിറ്റ് രംഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്.

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Read also: “ഞാൻ കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു”; കുസൃതികൾ പങ്കുവെച്ച് ടെണ്ടുൽക്കർ!

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അദിതി ലോക്ക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പത്താംവളവ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടി എത്തിയിരുന്നു. നിരവധി സിനിമകളാണ് ഇനിയും അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- anusree and adithi ravi instagram reel