“ഒരുപക്ഷേ മനുഷ്യരേക്കാൾ കൂടുതൽ ഇവർ നമ്മളെ സ്നേഹിക്കും”; ചിത്രങ്ങളുമായി അനുശ്രീ

July 17, 2023

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരം വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് എന്നായിരുന്നു കുറിപ്പിന്റെ സാരാംശം. ഇപ്പോഴിതാ കുറച്ചധികം യാത്ര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. രാമേശ്വരം യാത്രയിലാണിപ്പോൾ അനുശ്രീ.

“മൃഗങ്ങൾക്കും സ്നേഹവും കരുതലും നൽകുക. അവ നമുക്ക് ഇരട്ടിയായി തിരിച്ച് നൽകും. ഒരുപക്ഷേ മനുഷ്യരേക്കാൾ കൂടുതൽ” എന്ന അടിക്കുറിപ്പോടെയാണ്‌ അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചത്.പശുവിനും നായയ്ക്കും ബിസ്ക്കറ്റ് നൽകുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വളരെ സന്തോഷത്തോടെ നിൽക്കുന്ന അനുശ്രീയെ ചിത്രങ്ങളിൽ കാണാം.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

വളരെ പെട്ടെന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusree-shares-photos-during-her-rameswaram-trip