കാടിന് നടുവിൽ പുഴയോരത്ത് അവധി ആഘോഷിച്ച് റിമ കല്ലിങ്കലും ആഷിഖും

താര ദമ്പതികളായ റിമ കല്ലിങ്കലും ആഷിക് അബുവും ലോക്ക് ഡൗൺ കാലത്ത് അവധി ആഘോഷമാക്കുകയാണ്. വിദേശത്തേക്ക് യാത്രകൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും കേരളത്തിനുള്ളിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് ഇവർ. ഇപ്പോഴിതാ, മലയാറ്റൂർ വനത്തിലെ നദീതീര റിസോർട്ടിൽ നിന്നുമുള്ള മനോഹര ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് റിമ കല്ലിങ്കൽ.

കൊവിഡ് കാലം സൃഷ്‌ടിച്ച മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷനേടാൻ പലരും ചെറിയ യാത്രകളിലാണ്. നടി മാളവിക മോഹനനും, നയൻതാരയും അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അതേസമയം, സിനിമാതിരക്കുകളിലേക്ക് ചേക്കേറും മുൻപുള്ള ടിന്നാണ് ആഘോഷമാക്കുകയാണ് ആഷിഖ് അബു. നിരവധി ചിത്രങ്ങളാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഹാഗർ’ എന്ന സിനിമയിലൂടെ ഛായാഗ്രാഹകനാകാനുള്ള തയ്യാറെടുപ്പിലാണ് ആഷിഖ് അബു. അതോടൊപ്പം, പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിക്കുന്ന ‘വാരിയാംകുന്നൻ’ എന്ന ചിത്രവും ആഷിഖ് സംവിധാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ആഷിക് അബു ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആഷിഖ് അബു ബോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ്.

വൈറസ് എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ഏറ്റവും ഒടുവിൽ വേഷമിട്ടത്. 2013ലാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും വിവാഹിതരായത്. വിവാഹ ശേഷം നൃത്ത വിദ്യാലയവുമായി തിരക്കിലാണ് റിമ കല്ലിങ്കൽ.

Story highlights- ashiq aby and rima kallinkal lock down trip