ചിത്രശലഭം പോൽ ഭാർഗവി- ശ്രദ്ധനേടി ‘നീലവെളിച്ചം’ സിനിമയിലെ റിമ കല്ലിങ്കലിന്റെ ലുക്ക്

July 31, 2022

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഈ ഡിസംബറിൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി . ചിത്രത്തിലെ നായിക ഭാർഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. ഭാർഗവിയായി എത്തുന്ന റിമയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. 1964-ൽ ഈ കഥ സിനിമയായി എത്തിയിരുന്നു. ‘ഭാർഗവി നിലയം’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. എ വിൻസെന്റാണ് അന്ന് ചിത്രം സംവിധാനം ചെയ്തത്. മധു, വിജയ നിർമല, പ്രേം നസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഭാർഗവി നിലയം.

അഭിനേതാക്കളായ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലവെളിച്ചതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ‘നീലവെളിച്ചം’ ചിത്രീകരണത്തിന്റെ അവസാന ഘട്ടം പുരോഗമിക്കുകയാണ്.

Read Also: വിക്രത്തിന് ശേഷം ‘ദളപതി 67’; വിജയ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നുവെന്ന് ലോകേഷ് കനകരാജ്, പ്രഖ്യാപനം ഉടൻ

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാലും റെക്‌സ് വിജയനും ചിത്രത്തിന് സംഗീതമൊരുക്കും. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും, എന്നാൽ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Story highlights- rima kallinkal as bhargavi in neelavelicham movie