ബിബിൻ ജോർജിന്റെ നായികയായി അന്ന രേഷ്മ രാജൻ; വിജയദശമി ദിനത്തിൽ ചിത്രത്തിന് തുടക്കമിടും

ബിബിൻ ജോർജിന്റെ നായികയായി അന്ന രേഷ്മ രാജൻ എത്തുന്നു. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബിബിനൊപ്പം ജോണി ആന്റണി, ധർമജൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാത്രമല്ല, നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് എഴുതുന്നു, കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍.

ബിജിപാലാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പി. ആർ. ഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. വിജയദശമി ദിനത്തിൽ സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും.

Story highlights- bibin george’s next with anna reshma rajan