17 വർഷങ്ങൾക്ക് ശേഷം അവൻ വരുന്നു; സിഐഡി മൂസ പുതിയ രൂപത്തിൽ…

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസ. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിലീപ്, ഭാവന, ക്യാപ്റ്റൻ രാജു എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രതാരം ദിലീപ്. സി ഐ ഡി മൂസ ആനിമേഷൻ സീരീസായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സലിം കുമാർ, ബിന്ദു പണിക്കർ, മുരളി, ഇന്ദ്രൻസ്, വിജയ രാഘവൻ, കുഞ്ചൻ തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു സി ഐ ഡി മൂസ.

Read also:‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓസ്കാർ ആണ്’ -വാസന്തി ടീമിനൊപ്പം അവാർഡ് തിളക്കം ആഘോഷിച്ച് സ്വാസിക

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരി, നാദിർഷാ എന്നിവർ ചേർന്ന് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്  വിദ്യാസാഗർ ആയിരുന്നു.

Story Highlights:cid moosa animation series