ഇനി കാറിലേറി മാനത്ത് പറക്കാം; പരീക്ഷണ പറക്കൽ പൂർത്തിയാക്കി പറക്കും കാർ- വീഡിയോ

മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്ക് അതിരുകളില്ല. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് പറയുന്നതുപോലെ മനുഷ്യന്റെ ആവശ്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് കണ്ടുപിടിത്തങ്ങളും വേഗത്തിലാകുന്നു.ഒടുവിൽ പറക്കും കാറും രംഗത്തെത്തിയിരിക്കുകയാണ്.

മനുഷ്യ ജീവിതം വേറൊരു തലത്തിലേക്ക് പോലും വഴിതിരിച്ചുവിടാൻ ഈ കണ്ടുപിടിത്തത്തിലൂടെ സാധിച്ചേക്കും. ഭാവിയിൽ റോഡ് വഴിയാത്രികർക്ക് മാത്രമുള്ളതായി മാറിയേക്കാം, ആകാശത്ത് എയർ റൂട്ടുകൾ വാഹനങ്ങൾക്കായും മാറിയേക്കാം. പറഞ്ഞു വരുന്നത് സ്ലോവാക്കിയിൽ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ എയർ കാറിനെ കുറിച്ചാണ്. വീഡിയോ സഹിതമാണ് സമൂഹമാധ്യമങ്ങളിൽ ഈ എയർ കാർ ഇടംനേടിയിരിക്കുന്നത്.

സ്ലോവാക്യൻ കമ്പനിയായ ക്ലെയിൻ വിഷൻ ആണ് എയർ കാറിൻ്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. റൺവേയിലൂടെ ഓടിയെത്തിയ കാറിൽ നിന്നും വിങ്ങുകൾ പുറത്തേക്ക് ഉയരുന്നു. പിന്നീട് വിമാനമുയരുന്നതുപോലെ തന്നെ മുകളിലേക്ക് പറക്കുന്നു. 1500 അടി പൊങ്ങിപ്പറന്നതിനു ശേഷം സുരക്ഷിതമായി പറന്നിറങ്ങുന്നതും, പിന്നീട് ചിറകുകൾ വാഹനത്തിനുള്ളിലേക്ക് കയറിപ്പോവുണർത്തുമെല്ലാം വിഡിയോയിൽ കാണാം.

Read More: ‘അവളുടെ പേരിന് ജാതിയോ മതമോ ഇല്ല’- മകളുടെ പിറന്നാൾ വിശേഷവുമായി അസിൻ

 ധാരാളം കമ്പനികളാണ് പറക്കും കാർ തയ്യാറാക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ഒടുവിൽ യാഥാർഥ്യമാക്കാൻ സാധിച്ചത് ക്ലെയിൻ വിഷനാണ്. പ്രൊഫസർ സ്റ്റെഫാൻ ക്ലൈനാണ് പറക്കും കാറിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ. എയർ കാറിന്റെ ഭാരം 1099 കിലോഗ്രാമാണ്. വാഹന ഭാരം കൂടാതെ 200 കിലോഗ്രാം ഭാരവുമായി പറക്കാനുള്ള കാപ്പാസിറ്റിയും എയർ കാറിനുണ്ട്. എന്തായാലും അടുത്ത ആറുമാസത്തിനുള്ളിൽ എയർ കാർ വിപണിയെലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Story highlights- flying car developed by Slovakian firm KleinVision.