34 വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി സിനിമാ ലോകത്തേക്ക് എത്തിയ നാലുവയസുകാരി ദീപമോൾ 34 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ പ്രിയങ്കരിയായി തുടരുകയാണ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും പ്രതിഭ തെളിയിച്ച താരത്തിന്റെ ചിത്രങ്ങൾ സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിക്കഴിഞ്ഞു.

ഇപ്പോഴിതാ ഒന്നുമുതൽ പൂജ്യം വരെ എന്ന ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്. ആദ്യ ചിത്രത്തിനായി എടുത്ത സ്കൂൾ ഫോട്ടോയാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ചലച്ചിത്രതാരങ്ങൾ ഉള്ള ചിത്രത്തിൽ തന്റെ പ്രിയ സുഹൃത്തും ഉണ്ടെന്ന് പറയുകയാണ് ഗീതു. ചലച്ചിത്രതാരം പൂർണിമ ഇന്ദ്രജിത്താണ് ഗീതുവിനൊപ്പം ബാലതാരമായി ചിത്രത്തിൽ ഉള്ളത്.

https://www.instagram.com/p/CGkNJEMldBJ/?utm_source=ig_embed

അതേസമയം ഗീതു പങ്കുവെച്ച ചിത്രം പൂർണിമയും ഷെയർ ചെയ്തിട്ടുണ്ട്. ‘പിന്നീട് ബെസ്റ്റ് ഫ്രണ്ട്സായി അവർ സന്തോഷത്തോടെ ജീവിച്ചു’ എന്ന അടിക്കുറുപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read also:‘അദ്ദേഹം ഡയറ്റിലാണെങ്കിലും ഞങ്ങൾക്ക് രുചികരമായ ബിരിയാണി നൽകി’- ദൃശ്യം 2 അണിയറപ്രവർത്തകർക്ക് സ്പെഷ്യൽ ബിരിയാണി നൽകി മോഹൻലാൽ

തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെയും താരം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ അടങ്ങിയ ഓഡിയോ കാസറ്റാണ് ഗീതു നേരത്തെ പങ്കുവെച്ചത്. മോഹൻലാൽ, ആശ ജയറാം, സുകുമാരി എന്നിവർ താരങ്ങളായ ഈ ചിത്രം സംവിധാനം ചെയ്തത് രഘുനാഥ് പാലേരിയാണ്. ചിത്രത്തിലെ അച്ഛന്റെ കോളും കാത്തിരിക്കുന്ന കുഞ്ഞു ദീപമോൾ മലയാളി സിനിമ പ്രേമികൾക്ക് വല്ലാത്തൊരു നൊമ്പരമായിരുന്നു സമ്മാനിച്ചത്. അഞ്ചാം വയസിലാണ് ഗീതു മോഹൻദാസ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഗീതുവിനെ തേടിയെത്തിയിരുന്നു.

Story Highlights: geetu mohanldas shares onnu muthal poojyam vare memories