ബ്രില്യന്റ് ക്ലൈമാക്‌സ്; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം

ഐപിഎല്‍ പതിമൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. മത്സരത്തിന്റെ അവസാന ബോള്‍ വരേയും ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്ലൈമാക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തുണച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് അടിച്ചെടുത്തു. 61 പന്തില്‍ നിന്നുമായി 87 റണ്‍സ് അടിച്ചെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. അവസാന രണ്ട് പന്തും രവീന്ദ്ര ജഡേജ സിക്‌സ് അടിക്കുകയായിരുന്നു.

Story highlights: IPL CSK VS KKR