‘ഞങ്ങളുടെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ’- ജോജു ജോർജിന് പിറന്നാൾ സർപ്രൈസ് ഒരുക്കി കുടുംബം

നടൻ ജോജു ജോർജിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം. മനോഹരമായ കേക്കും, മക്കൾ തന്നെ എഴുതി തയ്യാറാക്കിയ ആശംസകളുമായി പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ജോജുവിന്റെ മുഖം ആലേഖനം ചെയ്ത കേക്കാണ് ആഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യം.

കഴിഞ്ഞ ജന്മദിനം മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ജോജു ആഘോഷമാക്കിയത്. മമ്മൂട്ടിക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജോജുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ ലോക്ക് ഡൗൺ പ്രതിസന്ധികളെ തുടർന്ന് ചുരുക്കം ചിത്രങ്ങൾ മാത്രമാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

അതേസംമയം, ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന അഭിനയിക്കുന്നുണ്ട്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍.

Read More: ‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

Story highlights- joju george birthday