കൊവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് പരിഹാരമായത് സവാള- ടിപ്‌സ് പങ്കുവെച്ച് മലൈക അറോറ

കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയായിരുന്ന ബോളിവുഡ് താരം മലൈക അറോറ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗമുക്തയായിരുന്നു. ശരീരവും ആരോഗ്യവും പരിപാലിക്കാൻ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മലൈക, വേഗത്തിൽ കൊവിഡ് മുക്തയായതും കൃത്യമായ ആഹാര രീതികളിലൂടെയാണ്. എന്നാൽ, രോഗം ഭേദമായ ശേഷം മലൈകയെ അലട്ടിയ പ്രധാന പ്രശ്‌നം മുടി കൊഴിച്ചിലായിരുന്നു.

കൊവിഡ് ഭേദമായ പലരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇപ്പോഴിതാ, കൊവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മലൈക. സ്വയം പരീക്ഷിച്ചതിന് ശേഷം മാറ്റമുള്ളതുകൊണ്ട് ആരാധകർക്ക് വേണ്ടിയും താരം മുടികൊഴിച്ചിലിനെ നിയന്ത്രിക്കാൻ സ്വീകരിച്ച മാർഗം പങ്കുവയ്ക്കുകയായിരുന്നു.

‘മുടികൊഴിച്ചിൽ നമ്മുടെ ജീവിതത്തിൽ നാമെല്ലാവരും അഭിമുഖീകരിക്കേണ്ട ഒരു പ്രശ്നമാണ്. ചിലർക്ക് ഇത് ഘട്ടം ഘട്ടമായി വരുന്നു, ചിലർക്ക് ഇത് ദൈനംദിന പ്രശ്നം പോലെയാണ്. പക്ഷെ നമ്മൾ മുടികൊഴിച്ചിലിനെ ഭയപ്പെടേണ്ടതില്ല, എന്നാൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിനു പുറമേ, മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ നമുക്ക് ചില ലളിതമായ വഴികൾ ഉപയോഗിക്കാം. കൊവിഡിൽ നിന്നും മുക്തയായതിന് ശേഷം ഞാൻ പതിവിലും രൂക്ഷമായ മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരമായത് സവാള ജ്യൂസാണ്!

ഒരു സവാള അരച്ച് അതിന്റെ ജ്യൂസ് വേർതിരിച്ചെടുക്കുക. ശേഷം ഒരു കോട്ടൺ ബോളിന്റെ സഹായത്തോടെ തലയോട്ടിയിൽ പുരട്ടുക. ഇത് കുറച്ച് നേരം തലയിൽ സൂക്ഷിക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ഫലം ലഭിക്കും’. മലൈക പറയുന്നു.

Read More: ‘എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്’- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്ത സന്തോഷത്തിൽ ശ്രുതി രാമചന്ദ്രൻ

രോഗാവസ്ഥയിൽ ഉണർന്നാലുടൻ മഞ്ഞളും ശർക്കരയും നെയ്യും ചേർത്തുള്ള മിശ്രിതം നടി ശീലമാക്കിയിരുന്നു. ഇഞ്ചിയും കുങ്കുമപ്പൂവും ബദാമുമെല്ലാം മലൈക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ക്വാറന്റീൻ കാലത്ത് പുസ്തകങ്ങൾ വായിക്കാനാണ് മലൈക സമയം ചിലവഴിച്ചത്. ഏറ്റവുമധികം ആസ്വദിച്ചതും ഇതാണെന്ന് മലൈക പറയുന്നു.

Story highlights- malaika arora about hair fall