മുടി കൊഴിച്ചിലിനും ചർമ്മ സംരക്ഷണത്തിനും ഉത്തമം; താമരയുടെ ഗുണങ്ങളെ കുറിച്ചൊരു ഗവേഷണം

November 18, 2022

താമര പൂവിന് ഗുണങ്ങളേറെ. പലപ്പോഴും പൂജകൾക്കായാണ് താമരയെ എടുക്കാറുള്ളതെങ്കിലും ഏറെ ആരോഗ്യ ഗുണങ്ങളും പൂവിനുണ്ടെന്നാണ് കണ്ടെത്തൽ. കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ അടങ്ങിയ പുഷ്പമാണ് താമര. കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ ചർമ്മ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ഇത് അത്യാവശ്യമാണ്. മുഖക്കുരു മാറാനുള്ള ഉത്തമ ഔഷധമായി താമര ഉപയോഗിക്കാം. താമര മഞ്ഞളും ചേർത്ത് അരച്ചുള്ള മിശ്രിതം മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരു തടയാൻ ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നു. ഇതിന് പുറമേ മുഖത്തെ കറുത്ത പാടുകൾ മായാനും ഈ മിശ്രിതം ഉപയോഗിക്കാം.

നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് താമര പൂവിന്റെ ഗുണങ്ങൾ എണ്ണിയെണ്ണി പറയുന്നത്. താമരയുടെ ആരോഗ്യ ഗുണങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഗവേഷണ വിഷയമായി മാറിയിരിക്കുകയാണ്. താമരയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ തിളക്കമാർന്ന ചർമ്മം നമുക്ക് പ്രധാനം ചെയ്യുന്നു. വിറ്റാമിൻ സി, ബി, അയൺ, കോപ്പർ തുടങ്ങിയ ഘടകങ്ങളും താമരയിലുണ്ട്. താമര പാലും തേനും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് മുഖകാന്തി വർദ്ധിപ്പിക്കാനായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ താമരയും കടലപ്പൊടിയും പാലും ചേർത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം.

Read More: യുവനായികമാർക്കായി ലിസി ഒരുക്കിയ പാർട്ടി- ശ്രദ്ധേയമായി ചിത്രങ്ങൾ

മുടിയുടെ ആരോഗ്യത്തിനും താമര ഉത്തമമാണെന്നാണ് കണ്ടെത്തൽ. താമരപ്പൂവിന്റെ സത്ത് വെളിച്ചെണ്ണയിൽ കലർത്തി ഉപയോഗിക്കാം. ഇത് കരുത്തുറ്റ മുടി പ്രധാനം ചെയ്യും. ഇതിന് പുറമേ മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും മുടിയ്‌ക്ക് കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. നെല്ലിക്ക, കയ്യോന്നി, താമര പൂവിന്റെ പൊടി എന്നിവ കലർത്തിയുള്ള മിശ്രിതവും തലയിൽ തേയ്‌ക്കാം. ഇത് മുടികൊഴിച്ചിലിന് മികച്ചതാണ്. മുടി തഴച്ചു വളരാനും ഇത് ഉപയോഗിക്കാം.

Story Highlights: Health benefits of lotus