യുവനായികമാർക്കായി ലിസി ഒരുക്കിയ പാർട്ടി- ശ്രദ്ധേയമായി ചിത്രങ്ങൾ

November 18, 2022

എൺപതുകളിലെ താരങ്ങളുടെ സംഗമങ്ങളിൽ സജീവമായി പങ്കെടുക്കാറുള്ള നടിയാണ് ലിസി. ഇപ്പോഴിതാ, യുവനായികമാർക്കായി ഒരു പാർട്ടി ഒരുക്കിയിരിക്കുകയാണ് ലിസി. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പാർവതി തിരുവോത്ത്, പ്രയാഗ മാർട്ടിൻ, റിമ കല്ലിങ്കൽ തുടങ്ങിയവരെല്ലാം ചേർന്നാണ് ലിസിയുടെ വീട്ടിൽ ഒത്തുചേർന്നത്.

നടി കീർത്തി സുരേഷും കല്യാണി പ്രിയദർശനും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. മറ്റ് സുഹൃത്തുക്കളായ പാർവതി തിരുവോത്ത്, പ്രയാഗ മാർട്ടിൻ, റിമ കല്ലിങ്കൽ, അന്ന ബെൻ, അദിതി ബാലൻ, രാധിക ശരത്കുമാർ എന്നിവരെല്ലാരും ഇവർക്കൊപ്പം പാർട്ടിയിൽ ചേർന്നു. ലിസി ലക്ഷ്മിയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇവരുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കീർത്തി സുരേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. സുന്ദരരായ ആളുകൾക്കൊപ്പം മനോഹരമായ രാത്രി.” നടി അടിക്കുറിപ്പ് നൽകി.

അതേസമയം, അടുത്തിടെ എൺപതുകളിലെ താരങ്ങൾ ഒത്തുചേർന്നതും ശ്രദ്ധനേടിയിരുന്നു.1980-കളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളുടെ സംഘമാണ് “ക്ലാസ് ഓഫ് എയ്റ്റീസ്” ദക്ഷിണേന്ത്യയിലെ മുൻനിര അഭിനേതാക്കളായ ചിരഞ്ജീവി, മോഹൻലാൽ, ദഗ്ഗുബതി വെങ്കിടേഷ് എന്നിവരൊക്കെ ഉൾപ്പെടുന്ന സംഘം എല്ലാവർഷവും ഒത്തുചേരാറുണ്ട്. ഓരോ വർഷവും പ്രത്യേകം തീമിലാണ് ഈ പാർട്ടി നടക്കുന്നത്. ഇത്തവണയും പതിവുതെറ്റിക്കാതെ ഇവർ ഒത്തുചേർന്നിരിക്കുകയാണ്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മണിരത്നവും സുഹാസിനിയും ലിസിയും ചേർന്നാണ് ഇത്തരമൊരു കൂട്ടയ്മയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആദ്യം താരറാണിമാരുടെ മാത്രം സംഗമമായിരുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ പിന്നീട് താരരാജാക്കന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു.

Story highlights- actress party hosted by Lissy Lakshmi