അൻപത്തിയഞ്ചാം വയസിൽ അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി ലിസ്സി- വിഡിയോ

June 21, 2022

ഒരു മെഴുകുതിരി പോലെയാണ് മലയാള സിനിമയിലേക്ക് ലിസ്സി എത്തിയത്. അതേ ഭംഗിയോടെ മകൾ കല്യാണി പ്രിയദർശനും സിനിമയിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. ആരാധകർ കാത്തിരുന്ന നായികയായിരുന്നു കല്യാണി. അച്ഛൻ പ്രശസ്ത സംവിധായകനും അമ്മ നടിയുമായ സിനിമ കുടുംബത്തിൽ നിന്നും പതിവ് തെറ്റിക്കാതെ കല്യാണിയും വെള്ളിത്തിരയിലെത്തി. മകൾ സിനിമാതിരക്കുകളിൽ ചേക്കേറിയപ്പോൾ ഇഷ്ടങ്ങൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ലിസ്സി.

ഇപ്പോഴിതാ, അന്താരാഷ്ട്ര യോഗാദിനത്തിൽ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ലിസ്സി. അൻപത്തിയഞ്ചാം വയസിലും അമ്പരപ്പിക്കുന്ന യോഗാഭ്യാസമാണ് നടി കാഴ്ചവയ്ക്കുന്നത്. ഫേസ്ബുക്കിലാണ് ലിസ്സി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം,ലിസ്സി കളരി പരിശീലിക്കുന്ന വിഡിയോയും അടുത്തിടെ പങ്കുവെച്ചിരുന്നു.

അന്നും യോഗ അഭ്യസിക്കേണ്ടതിനെ കുറിച്ച് ലിസ്സി പങ്കുവെച്ചിരുന്നു. ആയോധന കല പരിശീലിക്കുന്ന ചിത്രങ്ങൾക്കൊപ്പം കളരിയോ, യോഗയോ പോലുള്ളവ പരിശീലിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ലിസ്സി കുറിച്ചു. എല്ലാവരും പഠിച്ചിരിക്കേണ്ടേ ഒന്നാണ് കളരി. ഇത് മനസിനും ശരീരത്തിനും ഒരുപോലെ ഫിറ്റ്നസ് നല്കാൻ സഹായിക്കും. കളരിയിൽ ചുവട്, വടിവ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചെറുപ്പത്തിലോ കൗമാരത്തിലോ താൻ ഇത് പഠിക്കേണ്ടതായിരുന്നുവെന്നും ലിസ്സി ഓർമപ്പെടുത്തി.പോണ്ടിച്ചേരിയിലെ ആദിശക്തിയില്‍ നിന്നുമാണ് നടി കളരി അഭ്യസിച്ചത്. 

Read Also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്രതാരം ലിസ്സി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച ലിസ്സി വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷ്യമായിരുന്നു. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ നടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

Story highlights- lissy lakshmi yoga video