സംവിധായകനായി ഐവി ശശിയുടെ മകൻ; ആദ്യ ചിത്രത്തിൽ നിത്യ മേനോനും

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘നിന്നിലാ നിന്നിലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. നിത്യ മേനോൻ, റിതു വർമ്മ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടൈനർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നാസർ, സത്യ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അനി ശശി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബി വി എസ് എൻ പ്രസാദാണ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

അതേസമയം പ്രിയദർശൻ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രിയദർശനൊപ്പം തിരക്കഥ സഹായിയായാണ് അനി ശശിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

Read also:രാജ്യത്തെ കൊവിഡ് ബാധിതർ 75 ലക്ഷം കടന്നു; പ്രതിദിന കണക്കുകളിൽ കുറവ്, ഫെബ്രുവരിയോടെ രോഗവ്യാപനം ഇല്ലാതാകുമെന്ന് വിദഗ്‌ധ സംഘം

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഐ വി ശശി എന്ന അതുല്യ പ്രതിഭയുടെയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ സീമയുടെയും മകൻ സിനിമ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുമ്പോൾ സ്‌ക്രീനിൽ എന്ത് അത്ഭുതമാണ് ഉണ്ടാകുക എന്ന കാത്തിരിപ്പിലാണ് സിനിമ ലോകം.

Story Highlights: ninnila ninnila first look ani sasi fim