‘ദാ, ഇതാണ് തുഞ്ചത്തെടുത്തച്ഛൻ’- പൊട്ടിച്ചിരിപ്പിച്ച് രമേഷ് പിഷാരടി

രസകരമായ ക്യാപ്ഷനുകളിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന ഹാസ്യ രാജാവാണ് രമേഷ് പിഷാരടി. രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അതുകൊണ്ടുതന്നെ വളരെവേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, മകനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി. മകൻ പിഷാരടിയുടെ തോളോട് ചേർന്ന് നിൽക്കുകയാണ്. തുഞ്ചത്തെടുത്തച്ഛൻ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുനന്ത്.

രസകരമായ കമന്റുകളാണ് പിഷാരടിയുടെ ചിത്രത്തിനും ക്യാപ്ഷനും ലഭിക്കുന്നത്. തുഞ്ചത്തെടുത്തച്ഛനല്ല, തോളത്തെടുത്തച്ഛനാണ്‌ എന്നൊക്കെയാണ് കമന്റുകൾ. മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. ഇളയ മകനൊപ്പമുള്ള ഒരു ചിത്രം മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ, മോനുമായി വരുന്നവൻ മോൻസ്റ്റർ’ എന്നാണ് മകനൊപ്പമുള്ള ചിത്രത്തിന് രമേഷ് പിഷാരടി നൽകിയ ക്യാപ്ഷൻ.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.

Story highlights- ramesh pisharady’s facebook post