‘പിപ്രി പിള്ളാസി’ന് മൈലാഞ്ചിയണിഞ്ഞ് സായ് പല്ലവി- ശ്രദ്ധ നേടി വീഡിയോ

പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി മനം കവർന്ന നടിയാണ് സായ് പല്ലവി. മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും വൈകാതെ തന്നെ തെന്നിന്ത്യൻ താരറാണിയായി സായ് പല്ലവി മാറി. കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് ലോക്ക് ഡൗണിന് ശേഷം നടി. ഇടവേളകൾ സുഹൃത്തുകൾക്കും സഹോദരിക്കുമൊപ്പം യാത്രകളിലായിലായിരുന്ന സായ്, ഉത്തര്‍പ്രദേശിലെ പിപ്രിയിലാണിപ്പോൾ.

പുതിയ ചിത്രമായ ലവ് സ്റ്റോറിക്കായി പിപ്രിയിലെത്തിയ നടി ഗ്രാമത്തിലെ കുട്ടികളുടെ കൈകളിൽ മൈലാഞ്ചി അണിയിക്കുന്ന ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ മൈലാഞ്ചി വിശേഷം പങ്കുവെച്ചത്. ‘ഹാപ്പി ക്ലൈന്‍സ്, പിപ്രി പിള്ളാസ്’ എന്ന കുറിപ്പും നടി ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു. നിരവധി താരങ്ങളാണ് സായ് പല്ലവിയുടെ ചിത്രത്തിന് കമന്റുമായി എത്തിയത്.

2016ല്‍ പുറത്തെത്തിയ സമീര്‍ താഹിര്‍ ചിത്രം ‘കലി’യിൽ  ദുല്‍ഖറിന്റെ നായികയായും താരം മലയാളത്തിൽ വേഷമിട്ടിരുന്നു. ഇതിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളുമായി സായ് പല്ലവി തിരക്കിലായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി അതിരനിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

View this post on Instagram

Happy Clients♥️Pipri Pillas♥️

A post shared by Sai Pallavi (@saipallavi.senthamarai) on

ലോക്ക് ഡൗൺ സമയത്ത് പഠനത്തിരക്കിലായിരുന്നു സായി പല്ലവി. മെഡിക്കൽ പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസിന് മുൻപ് തന്നെ താരം സിനിമയിൽ എത്തിയിരുന്നു. അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷ എഴുതാൻ വന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Read More: ദിവസവും അല്പം തൈര് കഴിച്ചാൽ ഒന്നും രണ്ടുമല്ല നിരവധിയാണ് ഗുണങ്ങൾ

റിയാലിറ്റി ഷോയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലെ തമിഴ് കഥാപാത്രം ശ്രദ്ധ നേടിയതോടെ തമിഴിലും തെലുങ്കിലും കൈനിറയെ അവസരങ്ങളാണ് നടിയെ തേടിയെത്തിയത്. ഏറെ താരമൂല്യമുള്ള മുൻനിര നായികയായി മാറിയ സായ് പല്ലവി, നൃത്തത്തിലുള്ള മെയ്‌വഴക്കംകൊണ്ടും ശ്രദ്ധേയയാണ്. നാഗ ചൈതന്യക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം.

Story highlights- sai pallavi latest video