അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി സംയുക്ത വർമ്മ- വീഡിയോ

യോഗയുടെ മാന്ത്രികതയിൽ വിശ്വസിക്കുന്ന നടിയാണ് സംയുക്ത വർമ്മ. നിരവധി യോഗാസനങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ഉർധവ ധനുരാസനം അവതരിപ്പിക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് നടി. ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക. (നിശബ്ദത പാലിക്കുക-)’- വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിക്കുന്നു.

വളരെ പ്രയാസമേറിയ ഒരു യോഗ പോസ് ആണ് സംയുക്ത വർമ്മ പങ്കുവയ്ക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Read More: പിറന്നാൾ ആഘോഷത്തിന് പിന്നാലെ പുത്തൻ ലുക്ക് പങ്കുവെച്ച് ദിലീപ്- ശ്രദ്ധനേടി ചിത്രം

യോഗ അഭ്യസിച്ച് കൂടുതൽ ചെറുപ്പമാകുകയും കൂടുതൽ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു ഇപ്പോഴും സംയുക്ത വർമ്മ. സംയുക്തയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഇപ്പോൾ മകന്റെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംയുക്ത സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകർ കാത്തിരിക്കുകയാണ്.

Story highlights- samyuktha varma performs the Urdhva Dhanurasana yoga pose