ഒരു മഞ്ഞുകാലത്തിന്റെ ഓർമ്മയ്ക്ക്; ആഘോഷപൂർവ്വം സംയുക്തയും ബിജു മേനോനും- വിഡിയോ

January 9, 2023

മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. പതിനെട്ടുവർഷം പിന്നിട്ടുകഴിഞ്ഞു ഇരുവരും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട്. ഇപ്പോഴിതാ, ഈ മഞ്ഞുകാലം വിദേശത്ത് ആഘോഷിക്കുകയാണ് ഇരുവരും. വിവാഹശേഷം സിനിമയിൽ നിന്നും അകന്നുനിൽക്കുന്ന സംയുക്ത, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സംയുക്തയാണ് വിദേശത്ത് നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചത്.

ബിജു മേനോനും സംയുക്ത വർമ്മയും ഒരുമിച്ച് ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘മേഘമൽഹാർ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ തുടർന്ന് സംയുക്ത വർമ്മ അഭിനയത്തിൽ നിന്നും അകന്നെങ്കിലും പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഇവർക്ക് ഒരു മകനുണ്ട്.

അതേസമയം, അഭിനയത്തിൽനിന്നും അകന്നെങ്കിലും യോഗയുടെ മാന്ത്രികതയിൽ വിശ്വസിക്കുന്ന നടിയാണ് സംയുക്ത വർമ്മ. നിരവധി യോഗാസനങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്.

1999 ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Read also: അടുത്ത 40 ദിവസം നിർണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം

മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Story highlights- samyuktha varma sharing vacation photos