വാഗ്‌ദാനം പാലിച്ച് ഗോപി സുന്ദർ; ഇമ്രാൻ ഖാൻ പാടിയ പാട്ടെത്തി

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്രാന് ഖാന് നൽകിയ വാഗ്‌ദാനം പാലിക്കാൻ ഗോപി സുന്ദർ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഓട്ടോ ഓടിക്കുന്ന ഇമ്രാന് യാത്രക്കാരനായെത്തിയാണ് ഗോപി സുന്ദർ സർപ്രൈസ് നൽകിയത്. ഇപ്പോഴിതാ, ഇമ്രാൻ ആലപിച്ച ഗാനം എത്തിയിരിക്കുകയാണ്.

സംഗീതമേ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പാട്ടിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ഇമ്രാനാണ്. ഗോപി സുന്ദർ തന്നെയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമറ്റോഗ്രഫി, എഡിറ്റ്- അനന്തു കൈപ്പള്ളിയാണ്.

റിയാലിറ്റി ഷോ വേദിയിലൂടെ പ്രശസ്തനായ ​ഗായകനാണ് ഇമ്രാൻ ഖാൻ. എന്നാൽ, അവസരങ്ങൾ ലഭിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇമ്രാൻ, അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ പാട്ടിനോടുള്ള സ്നേഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയായിരുന്നു.

Read More:യാത്രക്കാരനായി ഓട്ടോറിക്ഷയിൽ, പിന്നീട് പാട്ടും, അഡ്വാൻസും; ഇമ്രാൻ ഖാന് സർപ്രൈസ് ഒരുക്കി ഗോപി സുന്ദർ

മാസ്ക് ധരിച്ച് യാത്രിക്കാരനായി ഇമ്രാന്റെ ഓട്ടോയിൽ കയറിയ ​ഗോപി സുന്ദർ ഇടയ്ക്ക് ചായ കുടിക്കാനായി വണ്ടി നിർത്താൻ പറയുകയായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ യാത്രക്കാരന്റെ പേര് കേട്ടപ്പോഴാണ് ഇമ്രാൻ ഖാൻ ഞെട്ടിയത്. പാടാനുള്ള അഡ്വാൻസും നൽകിയാണ് അന്ന് ഗോപി സുന്ദർ മടങ്ങിയത്.

Story highlights- sangeethame song ft imran khan gopi sundar composed