ഗോപി സുന്ദർ തിരഞ്ഞ ഗായകൻ വീണ്ടും പാടി; ഇത്തവണ പാടിയത് ശങ്കർ മഹാദേവന് വേണ്ടി, ഇരുവരും ഒന്നിച്ചുള്ള പാട്ട് ഉടനെന്ന് ശങ്കർ

July 3, 2018

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഗായകൻ  രാകേഷിനെ കാത്തിരിക്കുന്നത് വലിയ അവസരം. ശങ്കർ മഹാദേവിനൊപ്പം അടുത്ത സിനിമയിൽ പാടാനുള്ള അവസരമാണ് ഇപ്പോൾ ശങ്കറിനെത്തേടിയെത്തിയായത്. കഴിഞ്ഞ ദിവസം കമല ഹസൻ ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമെ’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ രാകേഷാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഇപ്പോൾ  രാകേഷ് ഉണ്ണി പുതിയതായി ആലപിച്ച അന്യന്‍ എന്ന സിനിമയിലെ ‘ഓ സുകുമാരി’ എന്ന ഗാനമാന് വൈറലായിരിക്കുന്നത്. ശങ്കർ മഹാദേവൻ വേണ്ടിയാണ് ഇത്തവണ താരം ഗാനമാലപിച്ചിരിക്കുന്നത്.

ശങ്കര്‍ മഹാദേവന് രാകേഷ് ഉണ്ണിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചുവെന്നും വൈകാതെ തന്നെ തന്റെയൊപ്പം ഒരു ചിത്രത്തില്‍ ഗാനം ആലപിക്കുവാന്‍ രാകേഷും ഉണ്ടാവുമെന്നും ശങ്കര്‍ മഹാദേവന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര ഗായകരില്‍ ഒരാളായ ശങ്കര്‍ മഹാദേവന്‍ രണ്ട് ദിവസം മുമ്പ് രാകേഷിന്റെ ഗാനം ട്വിറ്ററില്‍ തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗാനം കേട്ടതിനു ശേഷം ഏറെ അഭിമാനം തോന്നിയെന്നും രാകേഷിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു. സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന ഇന്ന് ശങ്കര്‍ മഹാദേവന്‍ വീണ്ടും പോസ്റ്റിട്ടിരിക്കുകയാണ്.

ഒരു പറമ്പിലിരുന്ന് രാകേഷ് പാടിയ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വളരെ മനോഹരമായ രാകേഷിന്റെ ഗാനം കണ്ട സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇയാളുടെ വീഡിയോ പോസ്റ്റ് ചെയ്ത്. തനറെ അടുത്ത സിനിമയിൽ പാടാൻ  ഈ വലിയ ഗായകനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ആലപ്പുഴ സ്വദേശി രാകേഷ് ഉണ്ണി എന്ന ഈ വലിയ ഗായകനെ കണ്ടെത്തിയത്. രാകേഷിന്റെ നമ്പറും ഫേസ്ബുക്ക് പേജിന്റെ ചിത്രവുമടക്കം സുഹൃത്തുക്കൾ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിലെത്തി. ഉടൻ തന്നെ ഗോപി സുന്ദർ ആരാധകർക്ക് നന്ദി പറയുകയും ചെയ്തു.